ലിൻഡെലോഫിന് പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് പ്രതിസന്ധിയിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വീഡിഷ് സെന്റർ ബാക്ക് ലിൻഡലോഫിന് പരിക്ക്. ഇന്നലെ യുവേഫ നാഷൺസ് ലീഗ് മത്സരത്തിനിടെയാണ് ലിൻഡെലോഫിന് പരിക്കേറ്റത്. തുർക്കിക്കെതിരായി കളിച്ച സ്വീഡന് വേണ്ടി ആദ്യ പകുതി മാത്രമെ ലിൻഡലോഫിന് കളിക്കാൻ കഴിഞ്ഞുള്ളൂ. പരിക്ക് കാരണം ലിൻഡെലോഫ് പിന്മാറുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ ലിൻഡെലോഫ് കളിച്ചേക്കില്ല. ഈ സീസണിൽ യുണൈറ്റഡിന്റെ സ്ഥിരം സെന്റർ ബാക്കായിരുന്നു ലിൻഡലോഫ്. ഇതുവരെ 14 മത്സരങ്ങൾ ഈ സീസണിൽ ലിൻഡെലോഫ് യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരിയറിൽ ഇപ്പോഴാണ് താരത്തിന് സ്ഥിരമായി അവസരം കിട്ടി തുടങ്ങിയത് അപ്പോഴാണ് പരിക്കും എത്തിയിരിക്കുന്നത്.

Advertisement