Picsart 24 01 01 13 56 53 095

ലിൻഡെലോഫിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫിന്റെ കരാർ ക്ലബ് പുതുക്കി. 2025വരെ കരാർ നീട്ടാനുള്ള വകുപ്പ് ക്ലബ് ആക്റ്റിവേറ്റ് ചെയ്തതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് ആസ്വദിക്കുന്നു എന്നും ഇവിടെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ലിൻഡെലോഫ് അടുത്തിടെ പറഞ്ഞിരുന്നു.

മാർട്ടിനസും വരാനെയും പരിക്കുമായി ബുദ്ധിമുട്ടിയതിനാൽ രെ സീസണിൽ ലിൻഡെലോഫ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ സീസണിൽ അവസാന മാസങ്ങളിൽ വരാനെയും ലിസാൻഡ്രോ മാർട്ടിനസും പരിക്കേറ്റ് പുറത്തായപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ചുമതല ലിൻഡെലോഫ് ഏറ്റെടുത്തിരുന്നു. താരം മികച്ച പ്രകടനം നടത്തി ആരാധകരുടെയും കോച്ചിന്റെയും വിശ്വാസവും നേടിയിരുന്നു.

27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.

Exit mobile version