Site icon Fanport

ലിൻഡെലോഫിനെ ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

സാമൂഹിക മാധ്യമങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾ തീർക്കാൻ പരിഹാരം നിർദേശിക്കുകയാണ് യുണൈറ്റഡ് ആരാധകർ. ഈ സീസണിൽ യുണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡറെ സൈൻ ചെയ്തില്ല എന്നത് ക്ലബിനെ പലവിധത്തിലും അലട്ടുന്നുണ്ട്. മാറ്റിച്, ഫ്രെഡ്, മക്ടോമിനെ എന്നിവർ മാത്രമാണ് ഡിഫൻസീവ് മൈൻഡ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾ. എന്നാൽ മക്ടോനിനെക്ക് പരിക്കേറ്റതും ഫ്രെഡിന് വിലക്ക് വന്നതും ക്ലബിനെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.

ആളില്ലാതെ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിക് സെന്റർ ബാക്കായ ലിൻഡെലോഫിനെ കളിപ്പിക്കണം എന്നാണ് യുണൈറ്റഡ് ആരാധകർ പറയുന്നത്. മികച്ച രീതിൽ പാസ് ചെയ്യാൻ അറിയുന്ന ലിൻഡെലോഫ് മധ്യനിരയിൽ നന്നായി കളിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഒരിക്കൽ എങ്കിലും അങ്ങനെ ഒരു പരീക്ഷണം യുണൈറ്റഡ് നടത്തണം എന്നാണ് ആരാധകർ പറയുന്നത്. വരാനെയും മഗ്വയറും ഉള്ളത് കൊണ്ട് ഡിഫൻസിൽ അവസരം ഇല്ലാതെ നിൽക്കുകയാണ് ലിൻഡെലോഫ്.

ശനിയാഴ്ച ന്യൂകാസിലിന് എതിരായ മത്സരത്തിൽ ആര് മിഡിൽ ഇറങ്ങും എന്ന് യുണൈറ്റഡ് ആരാധകർക്ക് ആശങ്കയുണ്ട്. മാറ്റിചിന് ഒപ്പം പോഗ്ബയൊ വാൻ ഡെ ബീകോ ഇറങ്ങാൻ ആണ് സാധ്യത. ഇതിനു പകരം ഒലെ അപ്രതീക്ഷിതമായി ലിൻഡെലോഫിനെ മിഡ്ഫീൽഡിൽ ഇറക്കുമോ എന്നതും കണ്ടറിയണം.

Exit mobile version