കുതിപ്പ് തുടരാൻ ക്ളോപ്പും സംഘവും ഇന്ന് ലെസ്റ്ററിൽ

പ്രീമിയർ ലീഗ് ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഇന്ന് ലെസ്റ്ററിനെതിരെ പോരാട്ടം. ലെസ്റ്ററിന്റെ മൈതാനമായ കിംഗ്‌പവർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ലിവർപൂൾ ആക്രമണവും പ്രതിരോധവും ഒരേ പോലെ മികച്ചതാണ്. ഒരു ഗോൾ പോലും വഴങ്ങാത്ത ലിവർപൂൾ പ്രതിരോധം മറികടക്കുക എന്നത് തന്നെയാവും ലെസ്റ്റർ നേരിടുന്ന പ്രധാന വെല്ലുവിളി.

ലെസ്റ്റർ നിരയിൽ ചുവപ്പ് കാർഡ് കിട്ടി സസ്പെൻഷനിൽ ഉള്ള ജാമി വാർഡിക്ക് ഇന്ന് കളിക്കാനാവില്ല. ലിവർപൂൾ നിരയിൽ കാര്യമായ പരിക്കോ സസ്പെൻഷനോ ഇല്ല.ലിവർപൂളിനെതിരായ അവസാന 4 ഹോം മത്സരങ്ങളിൽ 3 ലും ലെസ്റ്ററിന് ജയിക്കാനായിരുന്നു. എങ്കിലും നിലവിലെ ഫോമിൽ ക്ളോപ്പിന്റെ സംഘത്തിനാണ് സാധ്യത കൂടുതൽ.

Previous articleഓറഞ്ച് പടയ്ക്കൊപ്പം സ്നൈഡറിന് ഇനി അവസാന അങ്കം
Next articleവിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റി ഇന്ന് ന്യൂകാസിലിനെതിരെ