Picsart 23 08 01 01 40 24 166

ലെവി കോൾവിൽ ചെൽസിയിൽ ആറു വർഷത്തെ പുതിയ കാരാറിൽ ഒപ്പ് വെക്കും

ഇരുപതുകാരനായ ഇംഗ്ലീഷ് യുവതാരം ലെവി കോൾവിൽ ചെൽസിയിൽ ആറു വർഷത്തെ പുതിയ കാരാറിൽ ഒപ്പ് വെക്കും. ഇത് വരെ കരാർ ഒപ്പ് വെച്ചില്ല എങ്കിലും ഉടൻ 2029 വരെ ക്ലബിൽ തുടരാനുള്ള കരാറിൽ കോൾവിൽ ഒപ്പ് വെക്കും എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റയിൻ റിപ്പോർട്ട് ചെയ്തു. ക്ലബിലും ഇംഗ്ലണ്ടിനും ആയി വലിയ ഭാവിയാണ് താരത്തിൽ നിന്നു ചെൽസി പ്രതീക്ഷിക്കുന്നത്.

ലെഫ്റ്റ് സെന്റർ ബാക്ക് ആയ കോൾവിൽ വളർന്നു വരുന്ന യുവ താരങ്ങളിൽ ഏറ്റവും മികച്ച താരമായി പരിഗണിക്കുന്ന താരമാണ്. കഴിഞ്ഞ സീസണിൽ തങ്ങൾക്ക് ആയി ലോണിൽ കളിച്ച കോൾവിലിന് ആയി മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. ഇടക്ക് ലിവർപൂളും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരത്തെ ഒരു കാരണം കൊണ്ടും വിൽക്കില്ല എന്ന നിലപാടിൽ ചെൽസി ഉറച്ചു നിൽക്കുക ആയിരുന്നു.

Exit mobile version