Site icon Fanport

മാൻ സിറ്റിക്ക് എതിരാളികൾ ചെൽസിയെന്നു ലെറോയ് സാനെ

വരുന്ന പ്രീമിയർ ലീഗ് സീസണിൽ മാൻ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക മൗറിസിയോ സാരിയുടെ ചെൽസി ആയിരിക്കുമെന്ന് മാൻ സിറ്റി വിങ്ങർ ലെറോയ് സാനെ. കഴിഞ്ഞ വര്ഷം അഞ്ചാം സ്ഥാനത്താണ് ചെൽസി ഫിനിഷ് ചെയ്തത് എങ്കിലും സാരിയുടെ വരവോടെ ടീം ശക്തിപ്പെട്ടെന്നാണ് സാനെ പറയുന്നത്.

“കഴിഞ്ഞ വര്ഷം ഞങ്ങൾ നാപോളിക്കെതിരെ കളിച്ചതാണ്, അവർ വളരെ നന്നായി കളിച്ചിരുന്നു. സാരിയുടെ ടാക്ടിസ് ചെൽസിയിൽ എത്തുന്നതോടെ അവരും ശക്തിപ്പെടും. മാന് സിറ്റിക്ക് എതിരാളികളായി ചെൽസിയെ ആണ് കാണുന്നത്” സാനെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version