Site icon Fanport

ബോണ്മതിന്റെ റെക്കോർഡ് സൈനിംഗിന് ആദ്യ മത്സരം നഷ്ടമാകും

പ്രീമിയർ ലീഗ് ക്ലബായ ബോണ്മതിന്റെ റെക്കോർഡ് സൈനിംഗ് ജെഫേഴ്സൺ ലെർമ ആദ്യ ലീഗ് മത്സരത്തിൽ കളിക്കില്ല. ആദ്യ മത്സരത്തിൽ കാർഡിഫ് സിറ്റിയെ ആണ് ബോണ്മത് നേരിടാൻ ഇരിക്കുന്നത്. ലോകകപ്പിൽ കൊളംബിയക്കായി എല്ലാ മത്സരങ്ങളും കളിച്ചിരുന്ന ലെമ ലോകകപ്പിന് ശേഷം പരിശീലനം ആരംഭിച്ചിരുന്നില്ല. ലെവന്റെയിൽ നിന്ന് ബോണ്മതിൽ എത്തിയതിന് ശേഷം മാത്രമാണ് പരിശീലനം പുനരാരംഭിച്ചത്.

ഇതു കൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നെസ് ലെവൽ പിറകിലാണെന്നും ബോണ്മതിനായി കളിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നും ബോണ്മത് പരിശീലകൻ എഡി ഹോവെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version