ലെനൻ ദീർഘകാലം പുറത്ത്

ബേൺലിയുടെ താരം ആരൻ ലെനൻ ദീർഘകാലം പുറത്തിരിക്കും. അവസാന മത്സരത്തിൽ ടോട്ടൻഹാമിനെതിരായി കളിക്കുമ്പോൾ ആയിരുന്നു ലെനന് പരിക്കേറ്റ. മുട്ടിനേറ്റ പരിക്ക് ഗുരുതരമാണ്. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചു. ഈ സീസണിൽ ബേർൺലിയുടെ 18 പ്രീമിയർ ലീഗ് മത്സരത്തിൽ 17ലും ലെനൻ കളിച്ചിരുന്നു.

ലെനന്റെ പരിക്ക് ബേൺലിക്ക് വൻ തിരിച്ചടിയാകും. ഫെബ്രുവരി കഴിഞ്ഞാൽ മാത്രമെ ലെനൻ ഇനി ഈ സീസണിൽ കളിക്കുമോ എന്ന് വ്യക്തമാകു. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ തന്നെ ബേൺലിയുടെ ബ്രാഡിക്കും പരിക്കേറ്റിരുന്നു. എന്നാൽ ബ്രാഡിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിൽ റിലഗേഷൻ ഭീഷണിയിൽ ആണ് ക്ലബ് ഉള്ളത്.