പെനാൾട്ടി പിഴച്ച ലെസ്റ്ററിന് വീണ്ടും സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില. ഇന്ന് ക്രിസ്റ്റൽ പാലസിനോടാണ് ലെസ്റ്റർ സിറ്റി സമനില വഴങ്ങിയത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. തുടക്കത്തിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതാണ് ലെസ്റ്ററിന് വിനയായത്. 19ആം മിനുട്ടിൽ ആയിരുന്നു അവർക്ക് പെനാൾട്ടി ലഭിച്ചത്.

എന്നാൽ സ്ഥിരം പെനാൾട്ടി എടുക്കുന്ന വാർഡി ബെഞ്ചിൽ ആയതിനാൽ ഇഹെനാചോ ആണ് പെനാൾട്ടി എടുത്തത്. ഇഹെനാചോയുടെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയ 58ആം മിനുട്ടിൽ സാഹ ആണ് പാലസിന് ലീഡ് നൽകിയത്. എന്നാൽ 83ആം മിനുട്ടിൽ സമനില നേടാൻ ലെസ്റ്ററിനായി. ഹാർവി ബാർൻസിന്റെ വക ആയിരുന്നു ഗോൾ. തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിലാണ് ബാർൻസ് ഗോൾ നേടിയത്. സമനില ആണെങ്കിലും ലെസ്റ്റർ സിറ്റി ഇന്നത്തെ പോയന്റോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി.

Exit mobile version