Site icon Fanport

ന്യൂകാസിലിന് എതിരെ വിജയവുമായി ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് മികച്ച വിജയം. ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിലിനെ ആണ് ലെസ്റ്റർ സിറ്റി തോൽപ്പിച്ചത്. എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്. രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ എല്ലാ ഗോളുകളും പിറന്നത്. 55ആം മിനുട്ടിൽ മാഡിസന്റെ ഗംഭീര സ്ട്രൈക്കർ ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. വാർഡിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

72ആം മിനുട്ടിൽ ടെയ്ലമെൻസ് ലീഡ് ഇരട്ടിയാക്കി. ആൾബ്രൈറ്റന്റെ ക്രോസിൽ നിന്നായിരുന്നു ആ ഗോൾ. ആൻഡി കരോളിലൂടെ ഒരു ഗോൾ നടക്കാൻ ന്യൂകാസിലിന് ആയെങ്കിലും ലെസ്റ്ററിന്റെ വിജയം തടയാൻ ആയില്ല. വിജയത്തോടെ 32 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് റോഡ്ജസിന്റെ ടീം.

Exit mobile version