വിജയം തുടരാൻ ആകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്ററിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഇരു വലിയ പോരാട്ടമാൺ. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഇന്ന് കിംഗ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റിയെ നേരിടും. അവസാന രണ്ടു മത്സരത്തിലും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ്. രാത്രി 12.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

ഇന്ന് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ ടെൻ ഹാഗ് നടത്താൻ സാധ്യതയുണ്ട്. കസെമിറോയും റൊണാൾഡോയും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. പരിക്ക് ആയതിനാൽ മാർഷ്യൽ ഇന്നും കളത്തിൽ ഉണ്ടാകില്ല. യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ആന്റണിക്ക് ഇന്ന് കളിക്കാൻ ആകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ്

മറുവശത്ത് ലെസ്റ്റർ സിറ്റിക്ക് ഈ സീസണിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചത്. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം പോലും ഇല്ലാതെ ലെസ്റ്റർ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്. അവർക്ക് നല്ല ട്രാൻസ്ഫറുകൾ പോലും നടത്താൻ ഇത്തവണ ആയിട്ടില്ല. ഇന്ന് യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് ആദ്യ വിജയം നേടാൻ ആകും റോഡ്ജസിന്റെ ടീം ശ്രമിക്കുക.