Site icon Fanport

കിംഗ്‌പവറിൽ ലെസ്റ്ററിന്റെ തിരിച്ചു വരവ്, ഹഡെഴ്സ്ഫീൽഡിനെതിരെ ജയം

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ലെസ്റ്ററിന്റെ മികച്ച പ്രകടനം. സ്വന്തം തട്ടകത്തിൽ ഹഡെഴ്സ്ഫീൽഡ് ടൗണിനെ നേരിട്ട അവർക്ക് 3-1 ന്റെ മികച്ച ജയം. ജയത്തോടെ 9 പോയിന്റുമായി ലെസ്റ്റർ എട്ടാം സ്ഥാനത്തെത്തി. 2 പോയിന്റ് മാത്രമുള്ള ഹഡെഴ്സ് ഫീൽഡ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ സാങ്കയുടെ ഗോളിൽ ഹഡെഴ്സ്ഫീൽഡ് ലീഡ് നേടിയെങ്കിലും ഏറെ വൈകാതെ 19 ആം മിനുട്ടിൽ ലെസ്റ്റർ ഇഹെനാചോയുടെ ഗോളിൽ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ജെയിംസ് മാഡിസന്റെ ഗോളിൽ 66 ആം മിനുട്ടിൽ ലെസ്റ്റർ അർഹിച്ച ലീഡ് സ്വന്തമാക്കി. 75 ആം മിനുട്ടിൽ ഇഹെനാചോയുടെ അസിസ്റ്റിൽ വാർഡി സ്കോർ 3-1 ആക്കി ഉയർത്തി ലെസ്റ്ററിന്റെ ജയം ഉറപ്പിച്ചു. നേരത്തെ ഇഹെനാചോയുടെ ഗോളിന് വഴി ഒരുക്കിയത് വാർഡിയുടെ പാസ്സായിരുന്നു.

Exit mobile version