ലെസ്റ്റർ പരിശീലകന് കൊറോണ വൈറസ് ബാധ

Photo: Twitter/@LCFC
- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സിന് കൊറോണ വൈറസ് ബാധ. തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന്  ബ്രെണ്ടൻ റോജേഴ്‌സ് തന്നെയാണ് വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് കൊറോണ വൈറസ് മാറിയെന്നും മാർച്ച് 13ന് പ്രീമിയർ ലീഗ് സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് തനിക്ക് കൊറോണ വൈറസ് പിടിപെട്ടതെന്നും റോജേഴ്‌സ് വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് താനും തന്റെ ഭാര്യയും ടെസ്റ്റ് ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോജേഴ്‌സ് വെളിപ്പെടുത്തി. വൈറസ് ബാധയുള്ള സമയങ്ങളിൽ തനിക്ക് നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റോജേഴ്‌സ് പറഞ്ഞു. നിലവിൽ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Advertisement