11 വർഷത്തിനു ശേഷം കാസ്പർ ഷീമൈക്കൾ ലെസ്റ്റർ വിടുന്നു | Leicester City have reportedly agreed to sell Kasper Schmeichel

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിടുന്നു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇപ്പോൾ ഫ്രാൻസിലേക്ക് ആണ് പോകുന്നത്‌. ഫ്രഞ്ച് ക്ലബായ ഒ ജി സി നീസ് ആണ് ഷീമൈക്കിളിനെ സ്വന്തമാക്കുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും എന്നാണ് വിവരങ്ങൾ. ലെസ്റ്റർ സിറ്റി പുതിയ ഗോൾ കീപ്പറെ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സെവിയ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ ഷീമൈക്കിൾ കളിച്ചിരുന്നില്ല. 2011ൽ ആയിരുന്നു ഷിമൈക്കിൾ ലെസ്റ്റർ സിറ്റിയിൽ എത്തിയത്‌. ലെസ്റ്ററിനായി 500ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഷിമൈക്കിൾ നേടിയിട്ടുണ്ട്. താരം ഡെന്മാർക്കിന്റെയും ഒന്നാം നമ്പർ ആണ്‌. ഷിമൈക്കിൾ ക്ലബ് വിടുന്നത് ലെസ്സർ ടീമിന് വലിയ നഷ്ടമാകും.

Story Highlights; Leicester City have reportedly agreed to sell Kasper Schmeichel