ന്യൂ കാസിലിനെ മറികടന്ന് ലെസ്റ്റർ, പാലസിന് സമനില

- Advertisement -

ആവേശ പോരാട്ടത്തിനൊടുവിൽ ന്യൂ കാസിലിനെതിരെ ലെസ്റ്ററിന് ജയം. 2-3 എന്ന സ്കോറിനാണ് ലെസ്റ്റർ ജയം കണ്ടത്. റിയാദ് മഹറസ്, ഗ്രെ എന്നിവർ ലെസ്റ്ററിനായി ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ന്യൂ കാസിൽ താരം പെരസിന്റെ സെൽഫ് ഗോളായിരുന്നു. ന്യൂ കാസിലിനായി ഹോസെല്യൂവും ഗെയ്‌ലുമാണ്‌ ഗോളുകൾ നേടിയത്. ജയത്തോടെ 23 പോയിന്റുള്ള ലെസ്റ്റർ 8 ആം സ്ഥാനത്തെത്തി. 15 പോയിന്റ് മാത്രമുള്ള ന്യൂ കാസിൽ 16 ആം സ്ഥാനത്താണ്‌.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജേർമൈൻ ഡിഫോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബൗർന്മൗത് ക്രിസ്റ്റൽ പാലസിനെതിരെ സമനില പിടിച്ചു. മിലിവോവിക്, സ്കോട്ട് ഡാൻ എന്നിവരാണ് ക്രിസ്റ്റൽ പാലസിന്റെ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന മിനുട്ടിൽ പാലസിന് ലഭിച്ച പെനാൽറ്റി ബൗർന്മൗത് ഗോളി ബെഗോവിച് തടുത്തത് മത്സരത്തിൽ നിർണായകമായി.

മാർക്കോസ് സിൽവയുടെ വാട്ട് ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബേണ്ലി മറികടന്നത്. മത്സരത്തിന്റെ 39 ആം മിനുട്ടിൽ വാട്ട്ഫോർഡ് താരം സിഗേലാർ ചുവപ്പ് കാർഡ് കണ്ടത് അവർക്ക് തിരിച്ചടിയായി. 45 ആം മിനുട്ടിൽ സ്കോട്ട് ആർഫീൽഡ് നീട്ടിയ ഏക ഗോളാണ് ബേണ്ലിക്ക് ജയം സമ്മാനിച്ചത്.
ഇന്നലെ വെസ്റ്റ് ബ്രോമിനെ നേരിട്ട സ്വാൻസി വിൽഫ്രഡ് ബോണിയുടെ ഏക ഗോളിൽ ജയം സ്വന്തമാക്കി. ഹഡഴ്‌സ്ഫീൽഡ് ബ്രൈയ്ട്ടനെ എതിരില്ലാത്ത 2 ഗോളുകൾക്കും മറികടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement