Site icon Fanport

ലീഡ്സിൽ പോയിന്റ് നഷ്ടപ്പെടുത്തി ചെൽസി

ചെൽസി തോമസ് ടൂഹലിന്റെ കീഴിലെ അപരാജിത കുതിപ്പ് തുടരുകയാണ് എങ്കിലും ഇന്നത്തെ സമനില ചെൽസി ആരാധകർക്ക് ആശങ്ക നൽകും. ഇന്ന് എവേ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ചെൽസി ഗോൾ രഹിത സമനിലയുമായാണ് മടങ്ങിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന ചെൽസിക്ക് ഈ ഫലം അത്ര സന്തോഷം നൽകില്ല. ഇന്ന് ഗോൾ കീപ്പർ മെൻഡിയുടെ രണ്ട് മികച്ച സേവുകൾ ചെൽസിയുടെ രക്ഷയ്ക്ക് എത്തി.

പന്ത് കൈവശം വെച്ചതും കൂടുത ഗോൾ ശ്രമങ്ങൾ നടത്തിയതും ഒക്കെ ചെൽസി ആയിരുന്നു എങ്കിലും തോമസ് ടൂഹലിന്റെ കീഴിൽ ചെൽസി അധികം അവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന പരാതി ഇന്നും കേൾക്കാൻ ആകും. സിയെചിനെയും പുലിസിചിനെയും ഹവേർട്സിനെയും ഒക്കെ ആദ്യ ഇലവനിൽ ഇറക്കിയിട്ടും ചെൽസിയുടെ അറ്റാക്ക് ശക്തിയാർജിച്ചില്ല. ചെൽസിയുടെ ഡിഫൻസാകട്ടെ ഇന്നത്തെ ക്ലീൻഷീറ്റോടെ തുടർച്ചയായി അഞ്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി.

21 മത്സരങ്ങളിൽ 51 പോയിന്റുമായി ചെൽസി ഇപ്പോഴും നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version