Site icon Fanport

റോഡ്രിഗോയ്ക്ക് ഇരട്ട ഗോളുകൾ, വലിയ വിജയവുമായി ലീഡ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിന് വലിയ വിജയം. ഇന്ന് എവേ മത്സരത്തിൽ ബേർൺലിയെ നേരിട്ട ബിയെൽസയുടെ ടീം എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി റോഡ്രിഗോ ആണ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്‌. ഇന്ന് മികച്ച രീതിയിൽ ആണ് ലീഡ്സ് കളി ആരംഭിച്ചത്. ആദ്യ പകുതിയുടെ അവസാനം ആണ് ലീഡ്സ് ആദ്യ ഗോൾ കണ്ടെത്തിയത്.

44ആം മിനുട്ടിൽ ക്ലിച്ചിന്റെ വക ആയിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ഹാരിസണിലൂടെ ലീഡ്സ് രണ്ടാം ഗോൾ നേടി. റോഡ്രിഗോയുടെ ഗോളുകൾ 76ആം മിനുട്ടിലും 78ആം മിനുട്ടിലുമാണ് ഗോളുകൾ നേടിയത്. റോഡ്രിഗോയുടെ രണ്ടു ഗോളുകളും ഒരുക്കിയത് ഹാരിസൺ ആയിരുന്നു. ഈ വിജയത്തോടെ 53 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ് ലീഡ്സ് യുണൈറ്റഡ്.

Exit mobile version