ലീഡ്സിന് വീഴ്ത്തി പോട്ടറിന്റെ ബ്രൈറ്റൺ

20210116 224351
- Advertisement -

ബിയെൽസയുടെ തന്ത്രങ്ങൾ വീണ്ടും പാളി‌. ഇന്ന് ലീഡ്സിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് ബ്രൈറ്റൺ ആണ് വീഴ്ത്തിയത്. ഗ്രഹാം പോട്ടറിന്റെ ടാക്ടിക്സിന് മുന്നിൽ പന്തും കൈവശം വെച്ച് വെറുതെ നിൽക്കാൻ മാത്രമെ ലീഡ്സിനായുള്ളൂ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റൺ ഇന്ന് വിജയിച്ചത്. 17ആം മിനുട്ടിൽ ഒരു നല്ല മുന്നേറ്റത്തിന് ഒടുവിൽ നീൽ മൊപെയ് ആണ് ഒരു ടാപിന്നിലൂടെ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കാൻ ബ്രൈറ്റണ് അവസരം കിട്ടി എങ്കിലും ഗോൾ പോസ്റ്റ് ലീഡ്സിനെ രക്ഷിച്ചു. പിന്നീട് ലീഡ് തുടർച്ചയായി അറ്റാക്ക് നടത്താൻ ശ്രമിച്ചു എങ്കിലും ഫൈനൽ ബോൾ ഒരിക്കൽ പോലും വന്നില്ല. ഈ വിജയം ബ്രൈറ്റണെ 17 പോയിന്റുമായി 16ആം സ്ഥാനത്ത് എത്തിച്ചു. 23 പോയിന്റുള്ള ലീഡ്സ് 12ആം സ്ഥാനത്താണ്.

Advertisement