ലീഡ്സ് യുണൈറ്റഡ് ആസ്റ്റൺ വില്ല മത്സരം മാറ്റിവെച്ചു

ഡിസംബർ 28ന് നടക്കേണ്ടിയിരുന്ന ലീഡ്‌സ് vs ആസ്റ്റൺ വില്ല മത്സരം കൊവിഡ് കേസുകൾ കാരണം മാറ്റിവച്ചതായി സ്ഥിരീകരിച്ചു. ലീഡ്സ് യുണൈറ്റഡിൽ കൊറോണ വ്യാപനം ഉണ്ടായത് ആണ് കളി മാറ്റിവെക്കാൻ കാരണം. ലീഡ്സിന് “മത്സരത്തിന് ആവശ്യമായ കളിക്കാരെ ലഭ്യമല്ല എന്ന് എഫ് എ അറിയിച്ചു. 13 ഔട്ട്ഫീൽഡ് കളിക്കാരും ഒരു ഗോൾകീപ്പറുമാണ് കളി നടക്കാൻ വേണ്ടത്. ബോക്സിംഗ് ഡേയിൽ നടക്കേണ്ടിയിരുന്ന ലിവർപൂൾ ലീഡ്സ് മത്സരവും നേരത്തെ മാറ്റിവെച്ചിരുന്നു. ലീഡ്സിന്റെ പരിശീലന ഗ്രൗണ്ട് ഇപ്പോൾ അടച്ചിരിക്കുകയാണ്‌.

Exit mobile version