ലീ മേസണ് പ്രീമിയർ ലീഗിൽ റഫറി ആകാനുള്ള യോഗ്യത ഇല്ല എന്ന് നുനോ

ഇന്നലെ ബേർൺലിയും വോൾവ്സുമായുള്ള പ്രീമിയർ ലീഗ് മത്സരം നിയന്ത്രിച്ച റഗറി ലീ മേസണ് എതിരെ രൂക്ഷ വിമർശനവുമായി വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ. ലീ മേസണ് പ്രീമിയർ ലീഗിൽ റഫറി ആകാനുള്ള യോഗ്യത ഇല്ല എന്ന് നുനോ പറഞ്ഞു‌. മത്സരം നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ല. ഒരു തെറ്റായ തീരുമാനത്തെ കുറിച്ചല്ല താൻ പറയുന്നത്. മത്സരത്തിൽ താരങ്ങളെ നിയന്ത്രിച്ച് മത്സരം നടക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല. നുനോ പറഞ്ഞു.

ലീ മേസൺ നിയന്ത്രിക്കുന്ന കളികളിൽ അദ്ദേഹം കളിക്കാരോട് സംസാരിക്കുന്നില്ല. ആകെ വിസിൽ ഊതുക മാത്രമാണ് ചെയ്യുന്നത്. ബാക്കി റഫറിമാർ ഒക്കെ കൃത്യമായി സംസാരിച്ച താരങ്ങളെ നിലയ്ക്ക് നിർത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു. മുമ്പും ലീ മേസൺ മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ ഇതായിരുന്നു അവസ്ഥ. ഇനി ഒരുക്കലും അദ്ദേഹം തന്റെ ടീമിന്റെ മത്സരം നിയന്ത്രിക്കരുത് എന്നും നുനോ പറഞ്ഞു. ഇന്നലെ ലീ മേസന്റെ തീരുമാനങ്ങൾ വോൾവ്സിന് അനുകൂലമായാണ് വന്നത്. എന്നിട്ടും രൂക്ഷമായ ഭാഷയിലാണ് നുനോ വിമർശനങ്ങൾ ഉയർത്തിയത്.

Exit mobile version