ലൂക്ക് ഷോ പരിക്കിൽ നിന്ന് തിരിച്ചെത്തി, മാഞ്ചസ്റ്ററിന് നല്ല വാർത്ത

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോ പരിക്ക് ഭേദമായി തിരിച്ചെത്തിയതായി ക്ലബ് വ്യക്തമാക്കി. ലൂക് ഷോയും മാസങ്ങളായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആഷ്ലി യങ്ങും പരിക്ക് ഭേദമായി കഴിഞ്ഞ ദിവസം മുതൽ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ്ങിൽ ചേർന്നു. പ്രീമിയർ ലീഗിൽ രണ്ട് മികച്ച വിജയങ്ങളുമായി കുതിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ താരങ്ങളുടെ തിരിച്ചുവരവ് കൂടുതൽ കരുത്തേകും.

സതാംപ്ടണിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തിയ ലൂക്ക് ഷോ മൗറീന്യോ ചുമതലയേറ്റെടുത്ത മുതൽ പലപ്പോഴും ആദ്യ ഇലവനിൽ നിന്ന് പുറത്തായിരുന്നു. ഒപ്പം പരിക്കും താരത്തിന് തിരിച്ചടിയായി. പക്ഷെ ഷോയിൽ ഇപ്പോഴും പ്രതീക്ഷ കൽപ്പിക്കുന്നതായി മൗറീന്യോ വ്യക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ആദ്യ ഇലവനിൽ എത്തുകയാണ് ലക്ഷ്യം എന്നെ ഷോയും പറഞ്ഞു.

ഡച്ച് താരം ബ്ലിൻഡിനും ഇറ്റാലിയൻ ഡിഫൻഡർ ഡാർമിയനും പിറകിലാണ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇപ്പോൾ ലൂക്ക് ഷോയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഈ അഴ്ച നടക്കുന്ന ലെസ്റ്റർ സിറ്റിയുമായുള്ള പോരാട്ടത്തിൽ ഷോ ടീമിലെത്തിയേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement