അവസാന ദിവസം ലിവർപൂളിന് കാര്യങ്ങൾ ശുഭകരമല്ല

Photo:Twitter
- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലിവർപൂളിന് അവസാന ദിവസങ്ങൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. ഇതുവരെ പ്രീമിയർ ലീഗിൽ അവസാനം ദിവസം കിരീടം നിർണയിക്കപ്പെട്ട ഏഴ് തവണയും അവസാന ദിവസം പോരാട്ടങ്ങൾ തുടങ്ങുമ്പോൾ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ടീം മാത്രമാണ് ഇതുവരെ കിരീടം ചൂടിയത്. നിലവിൽ 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഈ ചരിത്രം മറികടന്ന് വേണ്ടി വേണ്ടി വരും ലിവർപൂളിന് കിരീടം നേടാൻ. പ്രീമിയർ ലീഗിന്റെ അവസാന ദിവസം മാഞ്ചസ്റ്റർ സിറ്റി 17ആം സ്ഥാനത്തുള്ള ബ്രൈട്ടനെ നേരിടുമ്പോൾ ലിവർപൂൾ ഈ സീസണിൽ വമ്പന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത വോൾവ്സിനെയാണ് നേരിടുക.

ഇത് എട്ടാം തവണ മാത്രമാണ് പ്രീമിയർ ലീഗ് ചരിത്രത്തിൽ അവസാന ദിവസം ലീഗ് ജേതാക്കളെ നിർണയിക്കുന്നത്‌. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൈറ്റിൽ ചേസുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഈ സീസണിൽ കാണാൻ കഴിഞ്ഞത്. ഇരു ടീമുകളും കഴിഞ്ഞ ജനുവരി മുതൽ ഒരു മത്സരം പോലും പരാജയപ്പെടുകയും ചെയ്തിട്ടില്ല എന്നതും ശ്രേദ്ധേയമാണ്. നിലവിൽ 95 പോയിന്റുള്ള സിറ്റിയും 94 പോയിന്റുള്ള ലിവർപൂളും ഒരു പ്രീമിയർ ലീഗ് സീസണിൽ രണ്ടാം സ്ഥാനക്കാർ നേടുന്ന ഏറ്റവും ഉയർന്ന പോയിന്റും നേടിയിട്ടുണ്ട്.

1994/95 സീസണിൽ ബ്ലാക്‌ബേൺ റോവേഴ്സ്, 1995/96ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, 1998/99ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, 2007/08ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, 2009/10ൽ ചെൽസി, 2011/ 12ൽ മാഞ്ചസ്റ്റർ സിറ്റി, 2013/ 14ൽ മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് അവസാന ദിവസം കിരീടം ചൂടിയ ടീമുകൾ. ഇതിൽ 2011/ 12 സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം പ്രീമിയർ ലീഗിലെ ഏറ്റവും നാടകീയമായ വിജയമായിരുന്നു. ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് കൊണ്ടാണ് അന്ന് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. അന്ന് ഗോൾ ഡിഫറൻസിൽ ആണ് മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായത്.

Advertisement