ഫ്രഞ്ച് പ്രതിരോധ താരത്തിന് വമ്പൻ കരാർ നൽകി സിറ്റി

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് പ്രതിരോധ താരം അയ്മറിക് ലപോർട്ട് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. കരാർ പ്രകാരം 2025 വരെ താരം ഇത്തിഹാദിൽ തുടരും. ഫ്രാൻസിൽ നിന്നുള്ള താരമായ ലപോർട്ട് സെൻട്രൽ ഡിഫണ്ടറായ താരം കഴിഞ്ഞ ജനുവരിയിലാണ് സിറ്റിയിൽ എത്തിയത്.

24 വയസുകാരനായ താരം സിറ്റിയുടെ പ്രതിരോധത്തിൽ നിർണായക ഘടകമാണ്. ഈ സീസണിൽ സിറ്റിയുടെ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ക്ലബ്ബിൽ നിന്നാണ് മാഞ്ചസ്റ്ററിൽ എത്തിയത്. തുടർന്ന് സിറ്റിയുടെ ആദ്യ ഇലവനിൽ ഇടം നേടിയ താരം പെപ്പ് ഗാർഡിയോളക്ക് കീഴിൽ മികച്ച പ്രകടനമാണ്‌ നടത്തി വരുന്നത്.

Advertisement