ജനുവരി സൈനിങ് ഇല്ലാത്തത് ടോപ്പ് 4 സാധ്യതകളെ ബാധിക്കും- ലംപാർഡ്

- Advertisement -

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരൊറ്റ കളിക്കാരനെ പോലും സ്വന്തമാക്കാൻ സാധിക്കാതെ വന്നതോടെ ചെൽസിയുടെ ടോപ്പ് 4 സാധ്യതകൾ ഭീഷണിയിൽ ആണെന്ന് പരിശീലകൻ ലംപാർഡ്. ടോപ്പ് 4 സ്ഥാനത്തിന് ചെൽസിയുടെ എതിരാളികൾ ആയ സ്പർസും മാഞ്ചസ്റ്റർ യൂണൈറ്റഡും പുതിയ കളിക്കാരെ എത്തിച്ചതോടെ അവരുടെ സാധ്യതകൾ ഏറി എന്നും ലംപാർഡ് വ്യക്തമാക്കി.

പുതിയ ഒരു സ്‌ട്രൈക്കർ അടക്കം ലംപാർഡ് ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും അതൊന്നും നടന്നില്ല. ബാൻ കഴിഞ്ഞുള്ള ആദ്യ വിൻഡോ ചെൽസി സജീവമാകും എന്ന അഭ്യൂഹങ്ങൾ എല്ലാം അസ്ഥാനത്താക്കിയാണ് ചെൽസി ട്രാൻസ്ഫർ വിൻഡോ അവസാനിപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്താണ് ചെൽസി എങ്കിലും അഞ്ചാം സ്ഥനാകാരായ യൂണൈറ്റഡും കേവലം 6 പോയിന്റ് മാത്രം പിറകിലാണ്. സ്പർസും ഇതേ വ്യത്യാസത്തിൽ ആണ് ഉള്ളത്.

Advertisement