കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം വേണം, സെപ്റ്റംബർ 12ന് ലീഗ് തുടങ്ങുന്നതിനെ എതിർത്ത് ലമ്പാർഡ്

പ്രീമിയർ ലീഗ് സീസൺ സെപ്റ്റംബർ 12ന് തുടങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാ ഇത്ര നേരത്തെ ലീഗ് തുടങ്ങുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. സെപ്റ്റംബർ 12 എന്നത് വളരെ നേരത്തെ ആണെന്നും ഇത് താരങ്ങൾക്ക് പ്രയാസമുണ്ടാക്കും എന്നും ചെൽസി പരിശീലകൻ ലമ്പാർഡ് പറഞ്ഞു.

ചെൽസിക്ക് ഇനിയും ചാമ്പ്യൻസ് ലീഗ് മത്സരം ബാക്കിയുണ്ട്. ഈ ആഴ്ച നടക്കുന്ന ബയേണിനെതിരായ മത്സരത്തിൽ ജയിക്കാൻ ആയില്ല എങ്കിൽ പോലും ഒരു മാസത്തോളം മാത്രമാണ് സീസൺ തുടങ്ങാൻ ഉള്ളത്. അതിനർത്ഥം താരങ്ങൾക്ക് രണ്ടാഴ്ച പോലും വിശ്രമം ലഭിച്ചേക്കില്ല എന്നാണ്. ഇത് ശരിയല്ല എന്ന് ലമ്പാർഡ് പറയുന്നു. താരങ്ങൾ വിശ്രമം അർഹിക്കുന്നുണ്ട് എന്നും ചെൽസി പരിശീലകൻ പറഞ്ഞു.

Exit mobile version