പ്രീസീസണ് തൽക്കാലം വരണ്ടെന്ന് ലാമ്പാർഡിനോട് ഡെർബി, ചെൽസിയിൽ ഉടൻ എത്തും

ചെൽസിയിൽ പരിശീലകനായി ലാമ്പാർഡ് എത്തുമെന്ന വാർത്തകൾക്ക് ശക്തി കൂടുന്നു. ലാമ്പാർഡിന്റെ ക്ലബായ ഡെർബി അദ്ദേഹത്തിനോട് തൽക്കാലം പ്രീസീസണ് വരേണ്ടതില്ല എന്ന് അറിയിച്ചിരിക്കുകയാണ്‌. ചെൽസിയുമായി ചർച്ച നടത്താനുള്ള അനുമതി നേരത്തെ നൽകിയിരുന്ന ക്ലബ് ആ ചർച്ചകൾക്ക് അവസാനം കണ്ടെത്താൻ ആണ് ലാമ്പാർഡിന് ഇളവ് നൽകിയിരിക്കുന്നത്.

ഡെർബിയുടെ പ്രീസീസൺ ട്രെയിനുങ് ക്യാമ്പിൽ ലാമ്പാർഡ് തൽക്കാലം എത്തില്ല. സഹ പരിശീലകർ ആയിരിക്കും പ്രീസീസൺ ട്രെയിനിങുകൾക്ക് മേൽനോട്ടം വഹിക്കുക.സാരി യുവന്റസിലേക്ക് പോയതോടെ പരിശീലകനില്ലാതെ ഇരിക്കുന്ന ചെൽസി ലാമ്പാർഡിനെ തന്നെ ആണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിൽ ആയിരുന്നു ലാമ്പാർഡ് പരിശീലകനായുള്ള തന്റെ കരിയർ തുടങ്ങിയത്. ആദ്യ സീസണിൽ തന്നെ ഡെർബിയിൽ അത്ഭുതം കാണിച്ച പരിശീലകനാണ് ലാമ്പാർഡ്. ഡെർബി ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനൽ വരെ എത്തിയിരുന്നു.

Exit mobile version