Site icon Fanport

ഫ്രാങ്ക് ലമ്പാർഡിനെ പരിശീലകനായി എത്തിക്കാൻ ക്രിസ്റ്റൽ പാലസ് ശ്രമം തുടങ്ങി

ചെൽസി ഇതിഹാസം ഫ്രങ്ക് ലമ്പാർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പരിശീലകനായി തിരികെയെത്തിയേക്കും. ലമ്പാർഡിനെ പരിശീലകനായി നിയമിക്കാനുള്ള ക്രിസ്റ്റൽ പാലസിന്റെ ശ്രമങ്ങൾ തുടരുകയാണ്. പാലസിന്റെ ഇപ്പോഴത്തെ പരിശീലകനായ റോയ് ഹോഡ്സൻ ഈ സീസൺ അവസാനത്തോടെ പരിശീലകൻ എന്ന ജോലിയിൽ നിന്ന് വിരമിച്ചേക്കും. 73കാരനായ റോയ് ഹോഡ്സൺ ആണ് 2017 മുതൽ പാലസിന്റെ പരിശീലകൻ.

ലമ്പാർഡ് ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇതുവരെ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. ചെൽസി പരിശീലകനായി ആദ്യ സീസണിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ലമ്പാർഡിന് ആയിരുന്നു എങ്കിലും ഈ സീസണിൽ കാലിടറുക ആയിരുന്നു. മുമ്പ് ഡാർബി കൗണ്ടിയുടെ പരിശീലകനായും ലമ്പാർഡ് തിളങ്ങിയിട്ടുണ്ട്. ലമ്പാർഡ് ഇല്ലായെങ്കിൽ ഇപ്പോഴത്തെ സ്ലാവിയ പ്രാഹിന്റെ പരിശീലകൻ അബ്ദുള്ള സിമ ക്രിസ്റ്റൽ പാലസിൽ എത്തും.

Exit mobile version