“എന്ന് ഫുട്ബോൾ കളിക്കാം എന്നറിയാതെ താരങ്ങളെ ഫിറ്റ് ആയി നിർത്തൽ പ്രയാസകരം”

കൊറോണ കാരണം ഫുട്ബോളിന്റെ ഭാവി അനിശ്ചിതത്വത്തിൽ ഇരിക്കെ താരങ്ങളെ പൂർണ്ണ ഫിറ്റ്നെസിൽ നിർത്തുക പ്രയാസകരമാണ് എന്ന് ചെൽസി പരിശീലകൻ ലമ്പാർഡ്. താരങ്ങൾക്ക് എല്ലാം നിർദേശങ്ങളും മറ്റും നൽകുന്നുണ്ട്. പക്ഷെ മുന്നിൽ ഒന്നും ഇല്ലാ എന്നിരിക്കെ അവർക്ക് പ്രചോദനം ലഭിക്കുക പ്രയാസമാണ് എന്ന് ലമ്പാർഡ് പറഞ്ഞു.

ഇപ്പോൾ മെയ് ആദ്യ വാരം കളി തുടങ്ങുമെന്ന് പറയുന്നു. അങ്ങനെ നോക്കിയാൽ തന്നെ ആഴ്ചകളോളം ബാക്കിയാണ്. ആ ഒരു ലക്ഷ്യം വെച്ച് ഇപ്പോഴെ താരങ്ങൾ അവരുടെ നൂറി ശതമാനം നകില്ല. വെറുതെ നിർബന്ധിക്കുന്നത് അവർക്ക് ദോഷം മാത്രമെ ചെയ്യുകയുള്ളൂ എന്നും ലമ്പാർഡ് പറഞ്ഞു. സീസൺ പുനരാരംഭിക്കുമ്പോൾ താരങ്ങളുടെ ഫിറ്റ്നെസ് വലിയ പ്രശ്നമാകും എന്നാണ് എല്ലാ ക്ലബുകളും കരുതുന്നത്.

Exit mobile version