Picsart 23 04 07 21 47 31 263

“ചെൽസി എന്റെ ടീമാണ്” ഈ തീരുമാനം എളുപ്പമായിരുന്നു എന്ന് ലമ്പാർഡ്

പുതിയ ചെൽസി കെയർടേക്കർ മാനേജർ ഫ്രാങ്ക് ലാംപാർഡ് ടീമിലേക്ക് ഉള്ള തന്റെ മടങ്ങി വരവ് എളുപ്പമായിരുന്നു എന്ന് പറഞ്ഞു. ഇത് തന്റെ ക്ലബ്ബായതിനാൽ ജോലി ഏറ്റെടുക്കുന്നത് തനിക്ക് എളുപ്പമുള്ള തീരുമാനമായിരുന്നു എന്നും ലമ്പാർഡ് പറഞ്ഞു. ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് ലാംപാർഡ്, 2019 ജൂലൈ മുതൽ 2021 ജനുവരി വരെ ക്ലബ്ബിനെ പരിശീലിപ്പിച്ചു എങ്കിലും അന്ന് നിരാശ ആയിരുന്നു.

കെയർടേക്കർ മാനേജരായി ചുമതലയേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിൽ സംസാരിക്കവേ, ഇത് തന്റെ ക്ലബ്ബാണെന്നും ചെൽസിയിലെ മികച്ച പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ലാംപാർഡ് പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള തീരുമാനമാണ്. ഇത് എന്റെ ക്ലബ്ബാണ്. സീസണിന്റെ അവസാനം വരെ ആരാധകർക്ക് അവർ ആഗ്രഹിക്കുന്നത് നൽകാൻ ഞാൻ എന്റെ പരമാവധി നൽകും. ഒരുപാട് പ്രതിഭകൾ ടീമിലുണ്ട്. ആ പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിക്കാനും അവരെ സഹായിക്കാനും ഞാൻ കാത്തിരിക്കുകയാണ്,” ലാംപാർഡ് പറഞ്ഞു.

Exit mobile version