Site icon Fanport

“ഇനി താൽക്കാലിക പരിശീലകനാകാൻ ഇല്ല” – ലമ്പാർഡ്

ചെൽസി ഇടക്കാല മാനേജർ ഫ്രാങ്ക് ലമ്പാർഡ് താൻ ഇനി താൽക്കാലിക മാനേജർ എന്ന നിലയിൽ മറ്റൊരു ഹ്രസ്വകാല റോൾ ഏറ്റെടുക്കില്ല എന്ന് പറഞ്ഞു. അടുത്തിടെ ചെൽസി മാനേജർ സ്ഥാനത്ത് താൽക്കാലിക പരിശീലകനായി എത്തിയ ലംപാർഡ് തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുകയാണ്.

ലമ്പാർഡ് 23 05 06 17 55 35 275

“ഞാൻ ഇപ്പോൾ ഇവിടെ സന്തോഷവാനാണ്, പക്ഷേ എന്റെ അടുത്ത ജോലിയിൽ ഇടക്കാല മാനേജരാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇപ്പോൾ ഉള്ള തീരുമാനത്തിൽ ഖേദമില്ല,” ലാംപാർഡ് പറഞ്ഞു.

“ഞാൻ ഇവിടെ തിരിച്ചെത്തിയപ്പോൾ, അത് വളരെ ആത്മാർത്ഥതോടെ ആണ് ഏറ്റെടുത്തത്. ഈ ജോലി താൽക്കാലികമാണെന്ന് മനസ്സിലാക്കിയാണ് ഞാൻ ഏറ്റെടുത്തത്. എന്നാൽ വീണ്ടും ഒരു ഇടക്കാല മാനേജരാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

ചെൽസിയിൽ ഈ സീസൺ അവസാനം വരെ ലമ്പാർഡ് ഉണ്ടാകും. ഇതുവരെ 6 മത്സരങ്ങളിൽ ചെൽസിയെ നയിച്ച ലമ്പാർഡ് ആ ആറ് മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്‌. .

Exit mobile version