ലമ്പാർഡിന് ചെൽസി സമയം നൽകണം എന്ന് അർട്ടേറ്റ

ചെൽസി പരിശീലകൻ ലമ്പാർഡിന് പിന്തുണയുമായി ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ലമ്പാർഡിനെ ഇപ്പോൾ പുറത്താക്കുന്നത് ശരിയല്ല എന്നും ലമ്പാർഡ് ചെയ്യുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സമയം വേണം എന്നും അർട്ടേറ്റ പറഞ്ഞു. തനിക്ക് ലമ്പാർഡിനെ അറിയാം. താൻ അദ്ദേഹത്തോട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ലമ്പാർഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഫലം കാണും എന്നും അതുകൊണ്ട് ചെൽസി അദ്ദേഹത്തെ പിന്തുണക്കുകയാണ് വേണ്ടത് എന്നുൻ അർട്ടേറ്റ പറഞ്ഞു.

ഇന്നത്തെ ഫുട്ബോൾ ലോകത്ത് സമയമാണ് ആർക്കും ലഭിക്കാത്തത്. സമയം നൽകിയാൽ എല്ലാ കാര്യങ്ങളും ശരിയാകും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു. ലമ്പാർഡ് എന്ന പരിശീലകന ഒരുപാട് നല്ല ഗുണങ്ങൾ താൻ കാണുന്നുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു.

Exit mobile version