ഫ്രാങ്ക് ലംപാർഡ് ഡർബി പരിശീലകൻ

ചെൽസി ഇതിഹാസം ഫ്രാങ്ക് ലംപാർഡ് ഇനി പരിശീലക റോളിൽ. ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബ് ഡർബി കൺഡ്രിയുടെ പരിശീലകനായി ഫ്രാങ്ക് ലംപാർഡിനെ നിയമിച്ചു. ലംപാർഡിന്റെ ആദ്യ പരിശീലക സ്ഥാനമാണ് ഇത്. 3 വർഷത്തെ കരാറിലാണ് ലംപാർഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

ഒരാഴ്ച മുൻപ് തന്നെ ലംപാർഡുമായി ഡർബി ബന്ധപ്പെട്ടിരുന്നെങ്കിലും ഡീൽ ഉറപ്പായിരുന്നില്ല. ഫുൾഹാമിനോട് പ്ലെ ഓഫിൽ തോറ്റ് ഇത്തവണയും പ്രീമിയർ ലീഗ് പ്രവേശനം നിഷേധിക്കപ്പെട്ട ഡർബിയെ പ്രീമിയർ ലീഗിലേക്ക് ഉയർത്തുക എന്നതാകും ലംപാർഡ് നേരിടുന്ന പ്രധാന വെല്ലുവിളി. നേരത്തെ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് സ്കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സിന്റെ പരിശീലകനായി നിയമിക്കപ്പെട്ടിരുന്നു.

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മധ്യനിര താരമായ ലംപാർഡ് 3 പ്രീമിയർ ലീഗ് കിരീടവും 1 ചാമ്പ്യൻസ് ലീഗ് കിരീടവും അടക്കം കളിക്കാരൻ എന്ന നിലയിൽ നിരവധി കിരീടങ്ങൾ നേടിയിരുന്നു. ഇതേ വിജയം പരിശീലക റോളിലും നേടാനാവും എന്നാണ് ലംപാർഡിന്റെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പാനിഷ് ടീമിനെ സ്വന്തമാക്കാനൊരുങ്ങി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ
Next articleശമ്പളം ഇരട്ടിയാക്കി ബിസിസിഐ