Site icon Fanport

ലിവർപൂൾ വിട്ട് എങ്ങോട്ടുമില്ലെന്ന് ലല്ലാന

ലിവർപൂളിന്റെ മധ്യനിര താരം ലല്ലാന ലിവർപൂളിൽ തന്നെ തുടരും. താൻ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്നും ഇതിനേക്കാൾ സന്തോഷത്തിൽ എവിടെയും നിൽക്കാൻ ആവില്ലെന്നും ലല്ലാന പറഞ്ഞു. സൗതാമ്പ്ടണിൽ നിന്ന് ലിവർപൂളിൽ എത്തിയ ലല്ലാനയ്ക്ക് ഇനി ഒരു സീസൺ കൂടിയാണ് കരാർ ബാക്കിയുള്ളത്.

ഇപ്പോൾ ആദ്യ ഇലവനിൽ അധികം അവസരം ലഭിക്കുന്നില്ല എങ്കിലും സന്തോഷവാനാണെന്ന് ലല്ലാന പറഞ്ഞു. തനിക്ക് ഇവിടെ പ്രാധാന്യം അടുത്ത വരുന്ന സീസണിൽ ലഭിക്കും എന്ന് പരിശീകൻ ഉറപ്പ് പറഞ്ഞിട്ടുണ്ട് എന്നും ലല്ലാന പറഞ്ഞു. തന്റെ അവസന സീസൺ മോശമാണെന്നും സ്ഥിരത കൈവരിക്കാൻ ആകും ശ്രമമെന്നും ലല്ലാന പറഞ്ഞു.

Exit mobile version