ആഴ്സണലില്‍ ചരിത്രം കുറിച്ച് ലകാസെറ്റെ

ബേൺമൗത്തിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഉനൈ എമരിയുടെ ആഴ്‍സണൽ എമിറേറ്റ്സിൽ നടന്ന മത്സരത്തില്‍ തകര്‍ത്തത്. ഓസില്‍, മിഖിതാര്യന്‍, കൊശിലെനി, ഒബമയാങ്ങ്‌, ലകാസെറ്റെ എന്നിവര്‍ ആയിരുന്നു ആഴ്സണലിന്റെ ഗോള്‍ സ്കോറര്‍മാര്‍. ഇന്നലെ ഗോള്‍ നേടിയതോടെ ഒരു മികച്ച റെകോര്‍ഡിനു ലകാസെറ്റെ അർഹനായി.

തുടര്‍ച്ചയായി അഞ്ചു ഹോം മത്സരങ്ങളില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഴ്സണല്‍ താരമായിരിക്കുകയാണ് ലകാസെറ്റെ. 2012നു ശേഷം ആദ്യമായാണ് ഒരു ആഴ്സണല്‍ താരം ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നത്, അന്ന് റോബിന്‍ വാന്‍ പേഴ്സി ആണ് ഇങ്ങനെ ഒരു നേട്ടം കൈവരിച്ചത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ലകാസെറ്റെ നേടുന്ന പന്ത്രണ്ടാമത്തെ ഗോളായിരുന്നു ഇത്.

Previous articleതമീം ഇക്ബാല്‍ ശതകത്തിനു ശേഷം തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്
Next articleനാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം