Site icon Fanport

അനിയൻ ഹസാർഡ് ചെൽസി വിട്ടു

ചെൽസി സൂപ്പർ താരം ഏദൻ ഹസാർഡിന്റെ അനിയൻ കെയ്‌ലിൻ ഹസാർഡ് ചെൽസി വിട്ടു. ബെൽജിയൻ ക്ലബായ സെർക്കിലെ ബ്രൂഗിലേക്കാണ് താരം മാറിയത്. കഴിഞ്ഞ സീസണിൽ സെർക്കിലെ ബ്രൂഗിൽ ഹസാർഡ് ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. 23കാരനായ ഹസാർഡ് നാല് വർഷത്തെ കരാറിലാണ് ബെൽജിയൻ ക്ലബ്ബിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ബെൽജിയൻ ലീഗിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ഹസാർഡ് 21 മത്സരങ്ങളിൽ നിന്നായി അവർക്ക് വേണ്ടി 4 ഗോളുകളും നേടിയിട്ടുണ്ട്.

2017ലാണ് ഹംഗറിയൻ ക്ലബായ ഉജ്‌പേസ്റ്റിൽ നിന്ന് ഹസാർഡ് ചെൽസിയിൽ എത്തുന്നത്. എന്നാൽ ഇതുവരെ ചെൽസിയുടെ സീനിയർ ടീമിൽ ഇടം നേടാൻ താരത്തിനായിരുന്നില്ല. അതെ സമയം കെയ്‌ലിൻ ഹസാർഡിന്റെ സഹോദരൻ ഏദൻ ഹാസാർഡും ഈ സീസണിൽ ചെൽസി വിടുമെന്നാണ് കരുതപ്പെടുന്നത്. റയൽ മാഡ്രിഡിലേക്കാവും ഏദൻ ഹസാർഡ് ചെൽസിയിൽ നിന്ന് പോവുക.

Exit mobile version