ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും കൊഹ്‌ലെറും കൈകോർക്കുന്നു. 2018-19 സീസണിലേക്കുള്ള ടീമിന്റെ സ്ലീവ് സ്പോൺസറായിട്ടാണ് കൊഹ്‌ലെർ എത്തുന്നത്. ഏകദേശം 20 മില്യൺ പൗണ്ട് തുകയാണ് കൊഹ്‌ലെർ പ്രതിവർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുക.
https://twitter.com/ManUtd/status/1017363118207438848
പ്രീമിയർ ലീഗ് കഴിഞ്ഞ സീസൺ മുതൽ ടീമുകളുടെ സ്പോൺസർഷിപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ടീമുകൾക്ക് തങ്ങളുടെ കിറ്റുകളിൽ ഒരു ലോഗോ കൂടെ അധികം വെക്കുവാൻ അംഗീകരം നൽകിയിട്ടുണ്ട്, ഒരു സ്ലീവിൽ പരസ്യവും രണ്ടമത്തെ സ്ലീവിൽ പ്രീമിയർ ലോഗോ വേണം എന്ന നിബന്ധനയും പ്രീമിയർ ലീഗ് വെച്ചിട്ടുണ്ട്.
സ്ലീവ് സ്‌പോൺസർഷിപ് ഇല്ലാത്ത ചുരുക്കം ചില ടീമുകളിൽ ഒന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. അമേരിക്കയിലെ കിച്ചൻ, ബാത്രൂം ഫിറ്റിങ്സ് മാനുഫാക്ച്വറിങ് കമ്പനിയായ കൊഹ്‌ലെറുമായി കൈ കോർക്കുമ്പോൾ പ്രീമിയർ ലീഗിലെ ഷർട്ട് സ്ലീവ് കരാറിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായിരിക്കും യുണൈറ്റഡിന് ലഭിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial