Picsart 24 03 19 15 34 24 179

കോബി മൈനൂവിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാല കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം കോബി മൈനൂ ക്ലബ്ബിൽ പുതിയ ദീർഘകാല കരാറിൽ ഉടൻ ഒപ്പുവെക്കും. അഞ്ചു വർഷത്തോളം ക്ലബിൽ തുടരുന്ന കരാർ താരം കഴിഞ്ഞ വർഷം ഒപ്പുവെച്ചിരുന്നു‌. ഇപ്പോൾ മൈനുവിന്റെ വേതനം വർധിപ്പിച്ചു കൊണ്ടുള്ള ഒരു കരാർ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് നൽകുക. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മൈനു വളർന്നിരുന്നു. ഈ സീസണിൽ വോൾവ്സിനെതിരെ ഒരു വിജയ ഗോളും മൈനു സ്കോർ ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരിയിൽ ലീഗ് കപ്പിൽ ഓൾഡ് ട്രാഫോർഡിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെതിരായ മത്സരത്തിൽ ആയിരുന്നു മൈനു തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചത്‌. ഒൻപതാം വയസ്സിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്ന താരം യുണൈറ്റഡിന്റെ യൂത്ത് ടീമുകളിൽ ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

Exit mobile version