2024ൽ ഫുട്ബോൾ വിടുന്നതിനെ കുറിച്ച് ആലോചിക്കും – ക്ലോപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്ത് അധിക കാലം ഉണ്ടാകില്ലഎന്ന് സൂചന നൽകി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. 2024വരെയാണ് ക്ലോപ്പിന് ഇപ്പോൾ ലിവർപൂളിൽ കരാർ ഉള്ളത്. അത് കഴിഞ്ഞാൽ താൻ ഫുട്ബോളിൽ നിന്ന് ഇടവേള എടുക്കും എന്ന് ക്ലോപ്പ് പറഞ്ഞു ഒരു വർഷം ഇടവേള എടുക്കും. എന്നിട്ട് താൻ സ്വയം ചോദിക്കും ഫുട്ബോളിനെ താൻ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് സ്വയം ചോദിക്കും. ഇല്ലാ എന്നാണ് തോന്നുന്നത് എങ്കിൽ പിന്നെ ക്ലോപ്പ് എന്ന ഫുട്ബോൾ പരിശീലകൻ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു‌.

അവസാന നാലു വർഷമായി ലിവർപൂൾ പരിശീലകനായി പ്രവർത്തിക്കുന്ന ക്ലോപ്പ് അവിടെ അത്ഭുതങ്ങൾ ആണ് കാണിക്കുന്നത്. ലിവർപൂളിന് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിൽ അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പ്രീമിയർ ലീഗ് കിരീടവും നേടിക്കൊടുത്തു. ക്ലോപ്പ് വർഷങ്ങളോളം ക്ലബിൽ നിൽക്കണം എന്നാണ് ലിവർപൂൾ ആരാധകർ ആഗ്രഹിക്കുന്നത്.