ക്ളോപ്പ് പ്രീമിയർ ലീഗിൽ ഓഗസ്റ്റിലെ ഏറ്റവും മികച്ച പരിശീലകൻ

- Advertisement -

പ്രീമിയർ ലീഗിലെ ഓഗസ്റ്റ് മാസത്തിലെ ‘മാനേജർ ഓഫ് ദി മന്ത്’ അവാർഡിന് ലുവര്പൂൽ പരിശീലകൻ യുർഗൻ ക്ളോപ്പ് അർഹനായി. പെപ്പ് ഗാർഡിയോള, റോയ് ഹുഡ്സൻ, ബ്രെണ്ടൻ റോഡ്‌ജെർസ് എന്നിവരെ മറികടന്നാണ് ക്ളോപ്പ് അവാർഡ് സ്വന്തമാക്കിയത്. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ക്ളോപ്പിന്റെ ലുവർപൂൾ.

ഓഗസ്റ്റിൽ എല്ലാ മത്സരങ്ങളിലും ജയിച്ചാണ് ക്ളോപ്പിന് അവാർഡ് ലഭിക്കുന്നതിൽ നിർണായകമായത്. 4 മത്സരങ്ങൾ കളിച്ച ലിവർപൂൾ നാല് മത്സരങ്ങളും ജയിച്ചിരുന്നു. നോർവിച്, സൗത്താംപ്ടൻ, ആഴ്സണൽ, ബേൺലി എന്നീ ടീമുകളെയാണ് ലിവർപൂൾ മറികടന്നത്. ഇത് നാലാം തവണയാണ് ക്ളോപ്പ് കരിയറിൽ ഈ അവാർഡ് നേടുന്നത്.

Advertisement