ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നില്ല എന്ന് ക്ലോപ്പ്

20210424 204235

ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത അർഹിക്കുന്നുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. അർഹതയുണ്ട് എങ്കിൽ മാത്രമെ യോഗ്യത ലഭിക്കുകയുള്ളൂ. ഇന്ന് ന്യൂകാസിലിന് എതിരായ പ്രകടനം കണ്ടപ്പോൾ തന്റെ ടീം യോഗ്യത അർഹിക്കുന്നില്ല എന്നാണ് തനിക്ക് തോന്നിയത് എന്ന് ക്ലോപ്പ് പറഞ്ഞു.

ഇന്ന് ന്യൂകാസിലിനെർ നേരിട്ട ലിവർപൂൾ 1-1ന്റെ സമനില വഴങ്ങിയിരുന്നു. ഈ സമനിലയോടെ നാലാം സ്ഥാനത്ത് എത്താനുള്ള അവസരം ലിവർപൂൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇനി അഞ്ചു മത്സരങ്ങൾ കൂടിയാണ് ഉള്ളത്. അതിൽ ഒപ്പം നിന്ന് പൊരുതിയാൽ യോഗ്യത ലഭിക്കും അല്ലായെങ്കിൽ ചാമ്പ്യൻസ് ലീഗ് മറക്കാം എന്നും ക്ലോപ്പ് പറഞ്ഞു ‌ ഇന്ന് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് ലിവർപൂളിന് വിജയം നഷ്ടമാകാൻ കാരണം.