“ഈ സമനില ഒരു തോൽവി പോലെ” – ക്ലോപ്പ്

1350235202

ഇന്ന് ആൻഫീൽഡിൽ ബ്രൈറ്റണ് എതിരെ വഴങ്ങിയ സമനില ഒരു പരാജയത്തിന് തുല്യമാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ലിവർപൂൾ ഇന്ന് 2-2ന്റെ സമനില വഴങ്ങിയത്. “ഇത് ഒരു തോൽവി പോലെ തോന്നുന്നു,” ക്ലോപ്പ് മത്സര ശേഷം സമ്മതിച്ചു. “ഞങ്ങൾ 2-0 ന് മുന്നിലായിരുന്നതിനാലും വിജയിക്കാത്തതിനാലും മാത്രമല്ല എനിക്ക് സങ്കടം, ഞങ്ങൾ സ്കോർ ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ രണ്ട് ഗോളുകൾ നിഷേധിക്കപ്പെട്ടു എന്നതും വേദനിപ്പിക്കുന്നു” ക്ലോപ്പ് പറഞ്ഞു.

. “സാഡിയോയുടെ ഗോൾ നിഷേധിച്ചത് നിർഭാഗ്യവശാൽ ആണ്, നിങ്ങൾക്ക് പ്രസിംഗ് പഠിപ്പിക്കണമെങ്കിൽ ഈ ഗോൾ വേണമായിരുന്നു.” ക്ലോപ്പ് പറയുന്നു. “ആദ്യ പകുതിയിലെ മികച്ച നിമിഷങ്ങൾ ബ്രൈറ്റനെ എങ്ങനെ കീഴ്പ്പെടുത്താം എന്ന് കാണിച്ചു തന്നു. ആദ്യം മികച്ച ഫുട്ബോളും കളിച്ചു, പക്ഷേ 2 ഗോളുകൾ മാത്രം നേടാനെ ഞങ്ങൾക്ക് ആയുള്ളൂ” ക്ലോപ്പ് പറഞ്ഞു.

“രണ്ടാം പകുതിയിൽ ഞങ്ങൾ വേണ്ടത്ര മികവ് പുലർത്തിയില്ല. ടീമിന്റെ ശരീരഭാഷ എനിക്ക് ഇഷ്ടപ്പെട്ടില്ല” ക്ലോപ്പ് പറഞ്ഞു.

Previous articleഅസ്ഗര്‍ അഫ്ഗാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുന്നു, നാളെ അവസാന മത്സരം
Next articleതന്ത്രങ്ങൾ മാറ്റി ഒലെ, ലണ്ടണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേൽപ്പ്!!