Site icon Fanport

“താരങ്ങൾ സുരക്ഷിതരായിരിക്കും, പരിശീലനം തുടങ്ങുന്നത് ശരിയായ തീരുമാനം” – ക്ലോപ്പ്

പ്രീമിയർ ലീഗിന്റെ പരിശീലനം തുടരാൻ ഉള്ള തീരുമാനം ശരിയാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ശരിയായ സമയത്താണ് പ്രീമിയർ ലീഗ് പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. താരങ്ങൾ സുരക്ഷിതമാണെന്നും ആരും ഭയക്കേണ്ടതില്ല എന്നും ക്ലീപ്പ് പറഞ്ഞു. പരമാവധി എല്ലാ നിബന്ധനങ്ങളും പാലിച്ചാണ് എല്ലാം പുനരാരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ആശങ്ക വേണ്ട എന്ന് ക്ലോപ്പ് പറയുന്നു.

ഇതിനകം തന്നെ ജർമ്മനിയിൽ ഇതൊക്കെ നടത്തി കഴിഞ്ഞു. അവിടെ ലീഗും പുനരാരംഭിച്ചു. എന്തായാലും പതിയെ എല്ലാം സാധാരണ നിലയിൽ ആയെ പറ്റൂ എന്നും ക്ലോപ്പ് പറഞ്ഞു. തനിക്കും ആരാധകരാൽ നിറഞ്ഞ ആൻഫീൽഡിൽ കളിക്കാനും വിജയിക്കാനും ആണ് താല്പര്യം. പക്ഷെ ഇപ്പോൾ ഇതാണ് ശരിയായ നീക്കം അതുകൊണ്ട് ഇതുമായി മുന്നോട്ട് പോകാം എന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version