ക്ലോപ്പ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവു മികച്ച പരിശീലകൻ

ഈ സീസണിലെ ഏറ്റവും മികച്ച പരിശീലകനുള്ള പ്രീമിയർ ലീഗ് പുരസ്കാരം ലിവർപൂൾ പരിശീലകൻ ക്ലോപ്പ് സ്വന്തമാക്കി‌. ഈ സീസണിൽ ലിവർപൂളിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാൻ ക്ലോപ്പിനായിരുന്നു‌. ലിവർപൂൾ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം ആയിരുന്നു ഇത്. സീസണിൽ 99 പോയിന്റ് നേടാനും ലിവർപൂളിനായിരുന്നു. വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇത്തവണ ലീഗിൽ ലിവർപൂൾ പരാജയപ്പെട്ടത്‌.

ആരാധകരുടെ വോട്ടെടുപ്പും കൂടെ ഉൾപ്പെടുത്തി ആയിരുന്നു ക്ലോപ്പിനെ വിജയിയായി പ്രഖ്യാപിച്ചത്. പെപ് ഗ്വാർഡിയോള, ലമ്പാർഡ് എന്നിവരെയൊക്കെ പിന്നിലാക്കിയാണ് ക്ലോപ്പ് ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

Exit mobile version