പ്രീമിയർ ലീഗ് ആരംഭിക്കുന്നത് വൈകിപിക്കണം എന്ന് മാനേജർമാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് വൈകിയേക്കും. ജൂൺ 12ന് ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന പ്രീമിയർ ലീഗ് ജൂൺ 19ലേക്ക് നീളും എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ മാനേജർമാരും ലീഗ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ലീഗ് പുനരാരംഭിക്കുന്നത് വൈകിപ്പിക്കണം എന്ന നിർദ്ദേശം ഉയർന്നത്. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് മാനേജർമാർ ഈ ആവശ്യം ഉന്നയിച്ചത്.

രണ്ട് മാസത്തോളം ഫുട്ബോൾ കളിക്കാതെ പുറത്തിരുന്ന താരങ്ങളെ ചെറിയ സമയം കൊണ്ട് കളത്തിലേക്ക് തിരികെ എത്തിക്കുന്നത് വലിയ പ്രശ്നമാകും എന്നും മാനേജർമാർ ഭയക്കുന്നു. ഇംഗ്ലണ്ടിൽ മെയ് 18ന് മാത്രമാകും പരിശീലനം പുനരാരംഭിക്കുന്നത്. ജൂൺ 19 വരെ ലീഗ് നീണ്ടാം താരങ്ങൾക്ക് ഒരു മാസം എങ്കിലും ഒരുമിച്ച് പരിശീലനം നടത്താൻ സാധിക്കും.

Exit mobile version