Site icon Fanport

ചെൽസിക്കും ആഴ്സണലിനും എതിരെ മൊ സലാ കളിക്കില്ല

ചെൽസിക്കും ആഴ്‌സണലിനും എതിരായ വരാനിരിക്കുന്ന ലിവർപൂളിന്റെ വലിയ പോരാട്ടങ്ങൾക്ക് മുഹമ്മദ് സലാ ഉണ്ടാകില്ല. സലായുടെ പരിക്ക് മാറാൻ ഇനിയും സമയം എടുക്കും എന്നും ഈ മത്സരങ്ങൾക്ക് സലാ ഉണ്ടാകിക്ക എന്നും ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് പറഞ്ഞു. ഈ സീസണിൽ 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയ സലായുടെ അഭാവം ലിവർപൂളിന് വലിയ തിരിച്ചടിയാകും.

സലാ

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ (AFCON) ഘാനയ്‌ക്കെതിരായ ഈജിപ്തിൻ്റെ മത്സരത്തിനിടെ ആയിരുന്നു ഫോർവേഡിന് പരിക്കേറ്റത്. സലാ ലിവർപൂളിൽ തിരികെ എത്തി എങ്കിലും ഈജിപ്ത് ഫൈനലിൽ എത്തുക ആണെങ്കിൽ തിരികെ പോലും എന്നു പറഞ്ഞിരുന്നു. എന്നാൽ ഈജിപ്ത് പുറത്തായതോടെ ആ പ്രതീക്ഷകൾ അവസാനിച്ചു.

താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. മൂന്നോ നാലോ ആഴ്ചത്തേക്ക് സലാ പുറത്തിരുന്നേക്കും. ജനുവരി 31ന് ആണ് ലിവർപൂളിന്റെ ചെൽസിക്കെതിരായ മത്സരം.

Exit mobile version