“ലിവർപൂൾ അനുഭവിച്ച അത്ര പരിക്ക് നേരിട്ടിരുന്നു എങ്കിൽ സിറ്റി കിരീടം നേടില്ലായിരുന്നു” – ക്ലോപ്പ്

ലിവർപൂൾ ഈ സീസണിൽ അനുഭവിച്ച പോലെയുള്ള പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നു എങ്കിൽ അവർ കിരീടം നേടില്ലായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഫുട്ബോൾ ടീം ഒരു ഒർക്കസ്ട്ര പോലെയാണ്. ഒരാൾ പോയാൽ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ കുറേ പേരെ നഷ്ടമായാൽ ഒന്നും ചെയ്യാൻ ആകില്ല എന്ന് ക്ലോപ്പ് പറഞ്ഞു. മൂന്ന് സെന്റർ ബാക്കുകളെയാണ് ഈ സീസണിൽ ലിവർപൂളിന് നഷ്ടമായത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്കാണ് മൂന്ന് സെന്റർ ബാക്കുകളെ നഷ്ടമായത് എങ്കിൽ അവർ കിരീടം നേടുമായിരുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാര്യമായാലും ഇതു തന്നെ. അദ്ദേഹം പറഞ്ഞു. ഈ തിരിച്ചടിയിലും ഇത്ര നല്ല പ്രകടനം കാഴ്ചവെക്കാൻ ആയതിൽ സന്തോഷം ഉണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു‌. ടോപ് 4 ഉറപ്പിക്കാൻ ആയാൽ ഈ സീസണിൽ ലിവർപൂളിന് സ്വന്തമാക്കാൻ ആവുമായിരുന്ന ഏറ്റവും വലിയ നേട്ടമാകും അത് എന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version