ഫിഫ ബെസ്റ്റിൽ എല്ലാവരെയും ഞെട്ടിച്ച് വീണ്ടും മികച്ച പരിശീലകൻ ആയി ലിവർപൂളിന്റെ സ്വന്തം ക്ലോപ്പ്!!

- Advertisement -

ഫിഫ ബെസ്റ്റിൽ ഇത്തവണ എല്ലാവരും ബയേൺ പരിശീലകൻ ഫ്ലിക്ക് ആകും മികച്ച പരിശീലകൻ ആവുക എന്നാണ് കരുതിയത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ക്ലോപ്പ് ഫിഫ ബെസ്റ്റ് മികച്ച പരിശീലകനായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 30 വർഷങ്ങൾക്ക് ശേഷം ലിവൃപൂളിനെ കിരീടത്തിൽ എത്തിക്കാൻ കഴിഞ്ഞ സീസണിൽ ക്ലോപ്പിനായിരുന്നു‌. ഇതാണ് പുരസ്കാരത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ സീസണിലും ക്ലോപ്പ് ആയിരുന്നു ഫിഫ ബെസ്റ്റ് മികച്ച പരിശീലകൻ. ഒരു സീസൺ മുമ്പ് ക്ലോപ്പിന്റെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. ബയേണൊപ്പം മൂന്ന് കിരീടങ്ങൾ നേടിയ ഫ്ലിക്കിന് ഈ പുരസ്കാരം ഇത്തവണ ലഭിച്ചില്ല എന്നത് വിമർശനങ്ങൾ ഉയർത്തിയേക്കും. ഫ്ലിക്കും ലീഡ്സ് പരിശീലകൻ ബിയെൽസയും ആയിരുന്നു ക്ലോപ്പിനൊപ് അവസാന മൂന്നിൽ ഉണ്ടായിരുന്നത്.

Advertisement