“സിറ്റിക്കെതിരായ മത്സരം ഏറ്റവും വിഷമം പിടിച്ചത്”

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം 3-1ന് വിജയിക്കാൻ ലിവർപൂളിന് ആയെങ്കിലും ഈ മത്സരം ഒട്ടും എളുപ്പമായിരുന്നില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി മികച്ച രീതിയിലാണ് കളിച്ചത്. അവരുടെ കളി മികവ് കൊണ്ട് ലിവർപൂളിന് സദാ സമയവും ഡിഫൻഡ് ചെയ്ത് കളിക്കേണ്ടി വന്നു എന്നും ക്ലോപ്പ് പറഞ്ഞു.

മികച്ച ഗോളുകൾ സ്കോർ ചെയ്യാൻ ആയതാണ് ഇന്നലെ ലിവർപൂൾ വിജയിക്കാൻ കാരണം. ക്ലോപ്പ് പറഞ്ഞു. താരങ്ങൾ ഇക്കെ ടാക്ടിക്സിൽ ഉറച്ചു നിന്നതും വിജയത്തിന് കാരണമായി. ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ഈ വഴി മാത്രമെ ഉള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു. മറ്റു ടീമുകൾക്ക് വേറെ വഴി ഉണ്ടാകാം, പക്ഷെ തനിക്ക് സിറ്റിയെ തോൽപ്പിക്കാൻ ഈ ടാക്ടിക്സ് കൊണ്ടേ പറ്റുകയുള്ളൂ. ക്ലോപ്പ് പറഞ്ഞു.

Previous articleഗോകുലത്തിന്റെ മാർകസിന് അഞ്ചു ഗോൾകൾ, ട്രിനിഡാഡിന് 15 ഗോൾ വിജയം
Next articleമുഷ്താഖ് അലി ട്രോഫി, ത്രിപുരയ്ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു