Site icon Fanport

സിറ്റി കൂടുതൽ ഗോൾ അടിക്കാത്തത് ഭാഗ്യം എന്ന് ക്ലോപ്പ്

മാഞ്ചസ്റ്റർ സിറ്റിയുടെ കയ്യിൽ നിന്ന് ഇന്നലെ 4-1ന്റെ പരാജയം ഏറ്റുവാങ്ങിയ ലിവർപൂൾ ഇന്നലെ കൂടുതൽ ഗോളുകൾ വഴങ്ങാത്തത് ഭാഗ്യമാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സംസാരിക്കവെ ക്ലോപ്പ്: “ഈ ഗെയിമിനെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ല. എന്ന് പറഞ്ഞു.

ക്ലോപ്പ് 23 04 02 13 57 19 803

“ഏതൊക്കെ കാര്യങ്ങൾ സംഭവിക്കാൻ പാടില്ല എന്ന് പഠിക്കാൻ ഞങ്ങൾ ഉപയോഗിക്കേണ്ട ഒരു ഗെയിമാണിത്. പ്രധാന മേഖലകളിൽ ഞങ്ങൾക്ക് വെല്ലുവിളികൾ ഉയർത്താ‌ ഞങ്ങൾക്ക് ആയില്ല” ക്ലോപ്പ് പറഞ്ഞു. ആദ്യ പകുതിയിൽ കാര്യമായ പിഴവുകൾ ഉണ്ടായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ വളരെ ഓപ്പൺ ആയിരുന്നു. സിറ്റിക്ക് എതിരെ അങ്ങനെ കളിക്കാൻ പറ്റില്ല. അവർ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാത്തത് ഭാഗ്യമാണ്. ക്ലോപ്പ് പറഞ്ഞു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച് സിറ്റി 4-1ന്റെ വലിയ വിജയം നേടുക ആയിരുന്നു.

Exit mobile version