“ബ്രൈറ്റൺ സർപ്രൈസ് നൽകുന്നതിനായി കാത്തിരിക്കുന്നു” – ക്ലോപ്പ്

ഇന്ന് പ്രീമിയർ ലീഗിലെ അവസാന ദിവസമാണ്. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും കിരീട പ്രതീക്ഷയിൽ നിൽക്കുന്നു. ലിവർപൂളിന് 94 പോയന്റും സിറ്റിക്ക് 95 പോയന്റുമാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബ്രൈറ്റണെതിരെയും ലിവർപൂൾ വോൾവ്സിന് എതിരെയും കളിക്കുന്നു. ജയിച്ചാൽ സിറ്റി കിരീടം നേടും എങ്കിലും ബ്രൈറ്റൺ അത്ഭുതങ്ങൾ കാണിക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പ്രതീക്ഷിക്കുന്നു.

എല്ലാവരും മാഞ്ചസ്റ്റർ സിറ്റി എളുപ്പത്തിൽ വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ പ്രീമിയർ ലീഗിൽ ഒന്നും ഉറപ്പല്ല. ക്ലോപ്പ് പറഞ്ഞു‌. ബ്രൈറ്റൺ ഇതിനകം തന്നെ ആഴ്സണലിനെ സമനിലയിൽ പിടിച്ചു കൊണ്ട് അത്ഭുതം കാണിച്ചിട്ടുണ്ട്. ആ അത്ഭുതം ഇന്നും ആവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ക്ലോപ്പ് പറഞ്ഞു. ഇപ്പോൾ ബ്രൈറ്റണ് യാതൊരു സമ്മർദ്ദങ്ങക്കും ഇല്ലാ എന്നതിനാൽ ബ്രൈറ്റൺ മികച്ച കളി തന്നെ സിറ്റിക്ക് എതിരെ കളിക്കും എന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version